ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേസുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങൾ നിലനിൽക്കെയാണ് അവലോകന യോഗം ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നത്.
വിവിധ ഏജൻസികളുടെ അന്വേഷണം സംബന്ധിച്ചും യോഗത്തിൽ വിലയിരുത്തി. കേസിലെ നടപടി ക്രമങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. യോഗത്തിൽ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും പങ്കെടുത്തു.
സ്വർണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തി അമിത് ഷാ
12:48 PM Jul 18, 2020 | Deepika.com