തിരുവനന്തപുരം: കോവിഡ് കേസുകൾ പെരുകുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ തീരദേശത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തീരദേശ മേഖലയിൽ നിന്നും ആർക്കെങ്കിലും പുറത്തേക്ക് പോകുന്നതിനോ ഇവിടേക്ക് ആർക്കെങ്കിലും വരാനോ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ അടക്കം പ്രദേശത്ത് എത്തിക്കാനുള്ള നടപടികൾ ചെയ്യും. പുല്ലുവിളയിലും പൂന്തുറയിലും ആളുകളിൽ പരിശോധന നടത്തുന്നുണ്ട്. പുല്ലുവിളയിൽ 51 പേർക്കും പൂന്തുറയിൽ 26 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ തീരദേശത്ത് സമ്പൂർണ ലോക്ക്ഡൗൺ
11:52 AM Jul 18, 2020 | Deepika.com