കൊല്ലം: കൊല്ലം അഞ്ചലിൽ ഭർത്താവ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തിൽ രാസപരിശോധന ഫലം പുറത്തു വന്നു. ഉത്രയെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയെന്നാണ് രാസപരിശോധന ഫലം. ഉത്രയുടെ ആന്തരികാവയവങ്ങളിൽ സിട്രസിന്റെ അംശം കണ്ടെത്തി.
പരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറി. അടുത്തമാസം കേസിന്റെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിക്കും. നേരത്തെ മൂർഖൻ പാമ്പിനെ കൊണ്ടു തന്നെയാണ് ഉത്രയെ കടിപ്പിച്ചതെന്ന് സൂരജ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; രാസപരിശോധന ഫലം പുറത്തു വന്നു
11:24 AM Jul 18, 2020 | Deepika.com