തിരുവനന്തപുരം: യുഎഇ കോണ്‍സലേറ്റ് അറ്റാഷെയുടെ ഗണ്‍മാനായിരുന്ന എആർ ക്യാന്പിലെ പോലീസുകാരനായ ജയ്ഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ജയ്ഘോഷിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിർണാടക വിവരങ്ങൾ ലഭിക്കുമെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
അതേസമയം ജയഘോഷിന്റെ മൊഴിയെടുത്തു. മജിസ്ട്രേറ്റാണ് ജയഘോഷിന്റെ മൊഴി രേഖപ്പെടുത്തിയത്. സ്വർണക്കടത്തുകാർ കൊല്ലുമെന്ന് ഭയമുണ്ടെന്നും ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നും ജയഘോഷ് മൊഴി നൽകിയെന്നാണ് വിവരം.
അറ്റാഷെയുടെ ഗണ്‍മാനായിരുന്ന ജയഘോഷിനെ ചോദ്യം ചെയ്യും
09:32 AM Jul 18, 2020 | Deepika.com