ശ്രീനഗർ: കാഷ്മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ അംഷിപ്പോറയിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഏറ്റമുട്ടൽ തുടരുകയാണെന്നാണ് വിവരം. പോലീസും സുരക്ഷാസേനയും ചേർന്നാണ് ഭീകരരെ നേരിട്ടത്. ശ്രീനഗർ ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസറാണ് ഏറ്റമുട്ടൽ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
കാഷ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
08:17 AM Jul 18, 2020 | Deepika.com