വീ​ണ​യും മു​ഹ​മ്മ​ദ് റി​യാ​സും വി​വാ​ഹി​ത​രാ​യി

11:35 AM Jun 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണയും ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റും സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​വു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും വി​വാഹി​ത​രാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ രാ​വി​ലെ 10.30-നാ​യി​രു​ന്നു വി​വാ​ഹം.

വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ, മുൻ എംഎൽഎ കോ​ലി​യ​ക്കോ​ട് ​കൃ​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഐ​ടി ബി​രു​ദ​ധാ​രി​യാ​യ വീ​ണ ആ​റു​വ​ർ​ഷം ഓ​റ​ക്കി​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​പി ടെ​ക്സോ​ഫി​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി. 2014 മു​ത​ൽ ബം​ഗ​ളൂ​രൂ​വി​ൽ എ​ക്സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സി​ന്‍റെ എം​ഡി​യാണ്.

വി​വാ​ഹ ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. റിയാസിന്‍റെ മാതാപിതാക്കൾ കോഴിക്കോട്ട് ആയതിനാൽ വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല.

ഇ​രു​വ​രു​ടേ​യും ര​ണ്ടാം വി​വാ​ഹ​മാ​ണ്. വീ​ണ​യ്ക്ക് ആ​ദ്യ വി​വാ​ഹ​ത്തി​ൽ ഒ​രു മ​ക​നും റി​യാ​സി​ന് ആ​ദ്യ വി​വാ​ഹ​ത്തി​ൽ ര​ണ്ടു മ​ക്ക​ളു​മു​ണ്ട്.