ക​ട​യ്ക്ക​ലി​ൽ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച​ത് സ്പി​രി​റ്റ് ക​ഴി​ച്ച്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

09:56 AM Jun 15, 2020 | Deepika.com
കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ പോ​ലീ​സു​കാ​ര​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ദ്യ​പ​സം​ഘ​ത്തി​ലെ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. അ​ഖി​ലി​നൊ​പ്പം മ​ദ്യ​പി​ച്ച സു​ഹൃ​ത്ത് വി​ഷ്ണു​വാ​ണ് പി​ടി​യി​ലാ​യ​ത്. നാ​ലു പേ​ർ മ​ദ്യ​പി​ച്ച​തി​ൽ ആ​രോ​ഗ്യ​പ്ര​ശ്നം ഉ​ണ്ടാ​കാ​ത്ത​ത് വി​ഷ്ണു​വി​ന് മാ​ത്ര​മാ​യി​രു​ന്നു.

നാ​ലം​ഗ സം​ഘം കു​ടി​ച്ച​ത് ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്പി​രി​റ്റാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ സ്പി​രി​റ്റ് എ​ത്തി​ച്ച​ത് വി​ഷ്ണു​വാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സ്പി​രി​റ്റ് ല​ഭി​ച്ച സ്ഥ​ല​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ന്ന് കൊ​ല്ലം റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​ല​പ്പു​റം ഐ​ആ​ർ ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ഖി​ലാ​ണ് കഴിഞ്ഞദിവസം മ​ദ്യ​പി​ച്ച് അ​വ​ശ​നി​ല​യി​ലാ​യി മ​രി​ച്ച​ത്.