എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പത്മജ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

12:42 PM Jun 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​ജി രാ​ധാ​കൃ​ഷ​ണ​ന്‍റെ ഭാ​ര്യ​യും ഗാ​ന​ര​ച​യി​താ​വും ചി​ത്ര​കാ​രി​യു​മാ​യ പ​ദ്മ​ജ രാ​ധാ​കൃ​ഷ്ണ​ൻ (68) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഞായറാഴ്ച രാ​ത്രി വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ ഒന്നോ​ടെ അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ശ​സ്ത ഓ​ഡി​യോ​ഗ്രാ​ഫ​ർ എം.​ആ​ർ.​രാ​ജ​കൃ​ഷ്ണ​ൻ മ​ക​നാ​ണ്. മ​ക​ള്‍ കാ​ര്‍​ത്തി​ക ദു​ബാ​യി​ലാ​ണ്. സം​സ്കാ​രം സ​മ​യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

2013-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ "മി​സ്റ്റ​ര്‍ ബീ​ന്‍' എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി പ​ദ്മ​ജ വ​രി​ക​ളെ​ഴു​തി​യി​ട്ടു​ണ്ട്. എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ സം​ഗീ​തം ചെ​യ്തി​ട്ടു​ള്ള ല​ളി​ത​ ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ചി​രു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന പ​ദ്മ​ജ ലോ​ക്ക്ഡൗ​ണി​ൽ നി​ന്ന് അ​തി​ജീ​വ​നം എ​ന്ന സ​ന്ദേ​ശം പ​ക​ർ​ന്ന് "എ​ല്ലാ​രും ചൊ​ല്ല​ണ്' എ​ന്ന ഗാ​നം മൗ​ത്ത് ഓ​ർ​ഗ​നി​ൽ ആ​ല​പി​ച്ച​ത് അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സാം​സ്‌​കാ​രി​ക-സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.