റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം; ഐ​ബ​റി​നെ 3-1ന് ​കീ​ഴ​ട​ക്കി

07:14 AM Jun 15, 2020 | Deepika.com
മാ​ഡ്രി​ഡ്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ റ​യ​ൽ 3-1ന് ​ഐ​ബ​റി​നെ തോ​ൽ​പ്പി​ച്ചു. ജ​യ​ത്തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ബാ​ഴ്‌​സ​ലോ​ണ​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ര​ണ്ടാ​ക്കി കു​റ​ക്കാ​ന്‍ റ​യ​ലി​നാ​യി.

ആ​ദ്യ പ​കു​തി​യി​ലാ​ണ് റ​യ​ലി​ന്‍റെ മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്. നാ​ലാം മി​നി​റ്റി​ല്‍ ത​ന്നെ ടോ​ണി ക്രൂ​സി​ലൂ​ടെ റ​യ​ല്‍ മാ​ഡ്രി​ഡ് മു​ന്നി​ലെ​ത്തി. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കും മു​മ്പ് സെ​ര്‍​ജി​യോ റാ​മോ​സും മാ​ഴ്‌​സെ​ലോ​യും കൂ​ടി റ​യ​ലി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​തോ​ടെ സ്‌​കോ​ര്‍ 3-0ത്തി​ലെ​ത്തി. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ആ​തി​ഥേ​യ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡ് അ​ല്‍​പം മ​ങ്ങി​പ്പോ​യി. പെ​ഡ്രോ ബി​ഗാ​സി​ലൂ​ടെ 60-ാം മി​നി​റ്റി​ല്‍ ഐ​ബ​ർ ഒ​രു ഗോ​ള്‍ മ​ട​ക്കി.

സി​ന​ദി​ന്‍ സി​ദാ​ന്‍റെ കീ​ഴി​ൽ റ​യ​ലി​ന്‍റെ ഇ​രു​ന്നൂ​റാം മ​ത്സ​ര​മാ​ണ് ക​ഴി​ഞ്ഞ​ത്. സി​ദാ​നു കീ​ഴി​ല്‍ ക​ളി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ 132 ജ​യം, 42 സ​മ​നി​ല, 26 തോ​ൽ​വി എ​ന്നി​വ​യാ​ണ് റ​യ​ലി​നു​ള്ള​ത്.