ന്യൂഡൽഹി ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുറയുന്നില്ല. 24 മണിക്കൂറിനിടെ 11,374 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,33,008 ആയി. പുതുതായി 321 മരണമാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ കോവിഡ് മരണസംഖ്യ 9,520 ആയി ഉയർന്നു. 7,362 പേർ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 1,69,689 ആയി. നിലവിൽ 1,53,760 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. മരണസംഖ്യയിൽ ഒന്പതാം സ്ഥാനത്തും.
ഇന്ത്യയിൽ 24മണിക്കൂറിനിടെ 11374 രോഗികൾ, 321 മരണം
07:16 AM Jun 15, 2020 | Deepika.com