പ്യേംഗ്യാംഗ്: ദക്ഷിണ കൊറിയയ്ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് വീണ്ടും ഭീഷണി ഉയർത്തി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്.
അതിർത്തിയിൽ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്ത് ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയർത്തുന്നതായി ചൂണ്ടിക്കാട്ടി കിം യോ ജോംഗ് കഴിഞ്ഞ ദിവസവും ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
സഹോദരൻ കിം അധികാരം ഉപയോഗിച്ച് ആവശ്യമെങ്കിൽ ശത്രുവിനെതിരെ നടപടി സ്വീകരിക്കാൻ സൈന്യത്തിന് അധികാരം നൽകുമെന്ന് അവർ പറഞ്ഞു. കിം കഴിഞ്ഞാൽ പാർട്ടിയിലും സർക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോംഗ് എന്നാണ് കരുതപ്പെടുന്നത്.
ദക്ഷിണ കൊറിയയ്ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് കിമ്മിന്റെ സഹോദരി
07:17 AM Jun 15, 2020 | Deepika.com