ന്യൂഡൽഹി: ഇന്ത്യയിൽ പകുതിയിലേറെ പേർ കോവിഡ് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ 50.60 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഞായറാഴ്ച രാവിലെ വരെ 1,49,348 കോവിഡ് കേസുകളാണ് സജീവമായുള്ളത്. 1,62,378 പേർ രോഗമുക്തി നേടി. 24 മണിക്കൂറിൽ 8,049 പേർ രോഗമുക്തരായിട്ടുണ്ട്.
പുതുതായി 11,929 പേർ കൂടി 24 മണിക്കൂറിൽ രോഗബാധിതരായി.
ഇന്ത്യയിൽ രോഗമുക്തി നിരക്ക് പകുതിയിലേറെ
12:49 AM Jun 15, 2020 | Deepika.com