മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിക്കുന്നു. ഇന്ന് മാത്രം 3,390 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1,07,958 ആയി. കോവിഡ് ബാധിച്ച് ഞായറാഴ്ച 120 പേരാണ് മരിച്ചത്. ഇതുവരെ 3,950 പേർ കോവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് 50,978 രോഗികൾ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
ധാരാവിയിൽ ഇന്ന് 13 പുതിയ കേസുകളാണ് ഉണ്ടായത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 2,043 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 77 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് മുംബൈയിലാണ് കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. മുബൈയില്‍ മാത്രം 58,135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,190 പേര് രോഗം ബാധിച്ച് മരിച്ചു. 28,959 പേര് ചികിത്സയിലാണ്.
മഹാരാഷ്ട്രയിൽ കോവിഡ് കുതിക്കുന്നു; രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു
11:28 PM Jun 14, 2020 | Deepika.com