ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 38 പേ​ർ‌ മ​രി​ച്ചു

10:55 PM Jun 14, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് 38 രോ​ഗി​ക​ൾ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 435 ആ​യി. ഇ​ന്ന് പു​തു​താ​യി 1,974 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം 44,661 ആ​യി ഉ​യ​ർ​ന്നു.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ത​മി​ഴ്നാ​ട് രാ​ജ്യ​ത്ത് ര​ണ്ടാ​മ​താ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ക​ണ​ക്കി​ൽ മു​ന്നി​ൽ. ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ല​വി​ൽ 19,676 കേ​സു​ക​ളാ​ണു​ള്ള​ത്. 24,547 രോ​ഗി​ക​ൾ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,138 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.