മേ​ഘാ​ല​യ​യി​ൽ രാ​ത്രി യാ​ത്രാ നി​രോ​ധ​നം നീ​ട്ടി

09:20 PM Jun 14, 2020 | Deepika.com
ഷി​ല്ലോം​ഗ്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ‌ മേ​ഘാ​ല​യ​യി​ൽ രാ​ത്രി​കാ​ല യാ​ത്രാ നി​രോ​ധ​നം നീ​ട്ടി. ജൂ​ൺ 22 വ​രെ​യാ​ണ് നൈ​റ്റ് ക​ർ​ഫ്യൂ നീ​ട്ടി​യ​ത്. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​ത്ത എ​ല്ലാ സ​ർ​വീ​സു​ക​ൾ​ക്കും ക​ർ‌​ഫ്യൂ ബാ​ധ​ക​മാ​യി​രി​ക്കും.

രാ​ത്രി ഒ​മ്പ​ത് മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ൺ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ചി​ലാ​ണ് രാ​ത്രി യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.