ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന നഗരിയിലെ ആറ് പഞ്ചനക്ഷത്ര ഹോട്ടലുകളിലും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനു സംവിധാനം ഏര്‍പ്പെടുത്തി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള ഏറോസിറ്റിയിലെ പുള്‍മാന്‍, സാകേതിലെ ഷെരാട്ടണ്‍, ഓഖ്ലയിലെ ക്രൗണ്‍ പ്ലാസ, ന്യൂഫ്രണ്ട്സ് കോളനിയിലെ സൂര്യ, രാജേന്ദ്ര പ്ലേസിലെ സിദ്ധാര്‍ഥ്, പൂസ റോഡിലെ ജിതേഷ് എന്നീ നക്ഷത്ര ഹോട്ടലുകളിലാണു കോവിഡ് ചികിത്സയ്ക്കായി പ്രത്യേക സൗകര്യമൊരുക്കിയത്. പക്ഷേ നക്ഷത്ര ചികിത്സ സൗജന്യമല്ല.
പ്രശസ്തമായ അപ്പോളോ, ബത്ര, മാക്സ്, ഗംഗാറാം, ബി.എല്‍. കപൂര്‍ എന്നീ ആശുപത്രികളുമായി ബന്ധിപ്പിച്ചാണ് ഹോട്ടലുകളിലെ കോവിഡ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തിക്കുക. ചികിത്സയ്ക്കു പുറമേ ഭക്ഷണം, ഹൗസ് കീപ്പിംഗ്, അണുവിമുക്തമാക്കല്‍ തുടങ്ങിയ സൗകര്യങ്ങളോടെയാകും നക്ഷത്ര കോവിഡ് ചികില്‍സ. പ്രമുഖ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും ഹോട്ടലുകളിലെത്തി രോഗികള്‍ക്ക് ചികിത്സ നല്‍കും. രോഗികളുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ മുറികള്‍ കോവിഡ് ചികിത്സയ്ക്കായി നല്കുമെന്നു ഹോട്ടലുകള്‍ അറിയിച്ചു.
ജോര്‍ജ് കള്ളിവയലില്‍
ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര കോവിഡ് ചികിത്സ
09:12 PM Jun 14, 2020 | Deepika.com