കോ​വി​ഡ് പ്ര​തി​രോ​ധം; ആ​റ് ഐ​എ​എ​സു​കാ​രെ ഡ​ൽ​ഹി​യി​ലേ​ക്കു മാ​റ്റി

08:02 PM Jun 14, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ, ചി​കി​ത്സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു നാ​ല് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ രാ​ജ്യ​ത്തി​ന്‍റെ മ​റ്റു പ്ര​ദേ ശ​ങ്ങ​ളി​ൽ നി​ന്നു ത​ല​സ്ഥാ​ന​ത്തേ​ക്കു സ്ഥ​ലം മാ​റ്റി​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​കേ​ന്ദ്ര​സ​ർ​വീ​സി​ൽ ഡ​ൽ​ഹി​യി​ലു​ള്ള വേ​റെ ര​ണ്ട് ഐ​എ​എ​സ് ഉ​ദ്യോ​സ്ഥ രു​ടെ സേ​വ​ന​വും വി​ട്ടു​ന​ൽ​കി.

ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബ​റി​ൽ നി​ന്ന് അ​വ​നീ​ഷ് കു​മാ​ർ, മോ​നി​ക്ക പ്രി​യ​ദ​ർ​ശി​നി, അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്ന് ഗൗ​ര​വ് സിം​ഗ് ര​ജാ​വ​ത്, വി​ക്രം സിം​ഗ് മാ​ലി​ക് എ​ന്നി​വ​രെ​യാ​ണ് ഉ​ട​ൻ പ്രാ​ബ​ല്യ​ത്തോ​ടെ ഡ​ൽ​ഹി​യി​ലേ​ക്കു സ്ഥ​ലം മാ​റ്റി​യ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്.​സി.​എ​ൽ ദാ​സ്, എ​സ്.​എ​സ്. യാ​ദ​വ് എ​ന്നി​വ​രെ​യും ഡ​ൽ​ഹി​യി​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി നി​യ​മി​ച്ചു.