തിരുവനന്തപുരം: വെടിയുണ്ട വിവാദത്തെ തുടർന്നു പോലീസ് ആഭ്യന്തര കണക്കെടുപ്പു നടത്തിയതിനു പിന്നാലെ പോലീസ് ആയുധ ശേഖരത്തിന്റെ വിവരങ്ങൾ ഇനി എല്ലാ മാസവും എണ്ണിത്തിട്ടപ്പെടുത്താൻ തീരുമാനം. ആഭ്യന്തര കണക്കെടുപ്പിൽ പോലീസിന്റെ വെടിയുണ്ടകൾ നഷ്ടമായിട്ടില്ലെന്നും വെടിയുണ്ടകൾ പൊതിയാൻ ഉപയോഗിക്കുന്ന കാട്രിജുകൾ മാത്രമാണു നഷ്ടമാതായതെന്നുമാണു കണ്ടെത്തിയത്.
എസ്എൽആർ തോക്കുകളിൽ ഉപയോഗിക്കുന്ന 3706 ഉപയോഗിച്ച കാട്രിജുകളാണു നഷ്ടമായതെന്നാണ് ആഭ്യന്തര കണക്കെടുപ്പിൽ കണ്ടെത്തിയത്. ഇതിൽ 3624 എണ്ണവും ഒരു പരിശീലന കേന്ദ്രത്തിൽ നിന്നാണു നഷ്ടമായത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താനും സായുധ സേനാവിഭാഗം തീരുമാനിച്ചു.
പോലീസ് ആയുധങ്ങളുടെ കണക്കെടുപ്പ് ഇനി എല്ലാ മാസവും
07:47 PM Jun 14, 2020 | Deepika.com