മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് ട്രാ​ക്ട​ർ; ഛത്തീ​സ്ഗ​ഡി​ൽ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ

07:34 PM Jun 14, 2020 | Deepika.com
ദ​ന്തേ​വാ​ഡ: ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് ട്രാ​ക്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വു​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഗ​ത് പു​ജാ​രി​യും മ​റ്റൊ​രാ​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​ത്തേ​ളം സാ​ധ​ന​ങ്ങ​ളും മ​റ്റ് വ​സ്തു​ക്ക​ളും പൂ​ജാ​രി വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പോ​ലീ​സ് ത​ല​യ്ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രി​ക്കു​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വ് അ​ജ​യ് അ​ലാ​മി​ക്കു​വേ​ണ്ടി​യാ​ണ് ട്രാ​ക്ട​ർ‌ വാ​ങ്ങി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ ട്രാ​ക്ട​റും അ​ഞ്ച് ല​ക്ഷം രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

അ​ലാ​മി​യു​ടെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മാ​വോ​യി​സ്റ്റു​ക​ളു​ടെ ഫോ​ൺ​വി​ളി​ക​ൾ ടാ​പ്പ് ചെ​യ്താ​ണ് പൂ​ജാ​രി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് ദ​ന്തേ​വാ​ഡ എ​സ്പി അ​ഭി​ഷേ​ക് പ​ല്ല​വ പ​റ​ഞ്ഞു. പൂ​ജാ​രി​യു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് മാ​വോ​യി​സ്റ്റു​ക​ൾ വി​ളി​ച്ചി​രു​ന്നു. ട്രാ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ടു​ത്തി​ടെ വി​ളി​ച്ച​ത്. സം​ബ​ന്ധി​ച്ച് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​ജാ​രി അ​റ​സ്റ്റി​ലാ​യ​ത്.