കെഎസ്ആര്‍ടിസി ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ്; സു​ര​ക്ഷ ശ​ക്ത​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

07:10 PM Jun 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കെഎസ്ആര്‍ടിസി ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെഎസ്ആര്‍ടിസി ബ​സു​ക​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

കെഎസ്ആര്‍ടിസി ബ​സ്‌​സു​ക​ളി​ൽ ഡ്രൈ​വ​റു​ടെ കാ​ബി​ൻ പ്ര​ത്യേ​ക സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു വേ​ർ​തി​രി​ക്കും. യാ​ത്ര​ക്കാ​രി​ൽ​നി​ന്നു സു​ര​ക്ഷാ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും, മാ​സ്ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ക​ർ​ശ​ന​മാ​യി ഉ​പ​യോ​ഗി​ക്കാ​നും ഡ്രൈ​വ​ർ​മാ​ർ​ക്കും, ക​ണ്ട​ക്ട​ർ​മാ​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​തി​നാ​വ​ശ്യ​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ൾ ബ​സു​ക​ളി​ൽ ല​ഭ്യ​മാ​ക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ്ണൂ​ർ, ക​രി​പ്പു​ർ, നെ​ടു​ന്പാ​ശേ​രി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലാ​യി​രി​ക്കും ഈ ​സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക. ആ​വ​ശ്യ​മെ​ന്നു​ക​ണ്ടാ​ൽ മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഇ​ത് വ്യാ​പി​പ്പി​ക്കും.

കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന കെഎസ്ആര്‍ടിസി ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​മെ​ന്നും അ​വ​രു​ടെ മ​നോ​വീ​ര്യം ഉ​യ​ർ​ത്തു​ന്ന​തി​ന് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.