എം​ബ​സി​ക​ളി​ൽ കൊ​വി​ഡ് പ​രി​ശോ​ധ​നാ​ സൗ​ക​ര്യം വേണം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി

06:33 PM Jun 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എം​ബ​സി​ക​ളി​ൽ കൊ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക വി​മാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ൾ ഉ​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ടെ​സ്റ്റ് കി​റ്റു​ക​ളു​ടെ ല​ഭ്യ​ത കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​റ​പ്പ് വ​രു​ത്ത​ണം. സ്വ​ന്തം നി​ല​യ്ക്ക് ടെ​സ്റ്റ് ന​ട​ത്തു​വാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത പ്ര​വാ​സി​ക​ളെ സൗ​ജ​ന്യ​മാ​യി ടെ​സ്റ്റ് ചെ​യ്യു​വാ​ൻ എം​ബ​സി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തു​വാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ റാ​പി​ഡ് ടെ​സ്റ്റി​നു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്ത​ണം. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രും രോ​ഗ​മി​ല്ലാ​ത്ത​വ​രും ഒ​രു​മി​ച്ചു യാ​ത്ര ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക വി​മാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.