"ഒ​രു​പാ​ട് സ്നേ​ഹം; എ​ന്‍റെ കേ​ര​ളം'; പ്ര​ള​യ​കാ​ല​ത്ത് കൈ​യ​യ​ച്ചു ന​ൽ​കി​യ സു​ശാ​ന്ത്

06:32 PM Jun 14, 2020 | Deepika.com
മും​ബൈ: പ്ര​യ​ക്കെ​ടു​തി നേ​രി​ട്ട കാ​ല​ത്ത് അ​ന്ത​രി​ച്ച ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത് കേ​ര​ള​ത്തി​നു കൈ​യ​യ​ച്ചു സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. കേ​ര​ളം പ്ര​ള​യ​ത്തെ നേ​രി​ടു​ക​യാ​ണെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് സ​ഹാ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞ ആ​രാ​ധ​ക​ന്‍റെ പേ​രി​ൽ ഒ​രു​കോ​ടി രൂ​പ​യാ​ണ് സു​ശാ​ന്ത് സിം​ഗ് അ​യ​ച്ചു​കൊ​ടു​ത്ത​ത്.

സു​ഷാ​ന്തി​ന്‍റെ ഒ​രു പോ​സ്റ്റി​ന് താ​ഴെ കേ​ര​ള​ത്തെ സ​ഹാ​യി​ക്ക​ണ​മെ​ന്നു​ണ്ട് എ​ന്ന് ആ​രാ​ധ​ക​ന്‍റെ കു​റി​പ്പാ​ണ് സ​ഹാ​യ​ത്തി​നു കാ​ര​ണ​മാ​യ​ത്."​പ്ര​ള​യ​ദു​രി​ത​ത്തി​ൽ പെ​ട്ട​വ​രെ എ​നി​ക്ക് സ​ഹാ​യി​ക്ക​ണ​മെ​ന്നു​ണ്ട്. പ​ക്ഷേ എ​ന്‍റെ കൈ​യി​ൽ പ​ണ​മി​ല്ല. ഞാ​ൻ എ​ങ്ങ​നെ സ​ഹാ​യി​ക്കും... പ​റ​യൂ... എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ൻ ക​മ​ന്‍റ് ചെ​യ്ത​ത്.

ഉ​ട​ൻ ത​ന്നെ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​റു​പ​ടി​യെ​ത്തി. താ​ങ്ക​ളു​ടെ പേ​രി​ൽ ഞാ​ൻ പ​ണം അ​യ​ക്കാം. അ​ത് എ​ത്തേ​ണ്ട​വ​രു​ടെ അ​ടു​ത്ത് എ​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സു​ശാ​ന്ത് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ഓ​ണ്‍​ലൈ​ൻ വ​ഴി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സു​ശാ​ന്ത് ഒ​രു കോ​ടി രൂ​പ അ​യ​ച്ചു. അ​തി​ന്‍റെ ഫോ​ട്ടോ ഷെ​യ​ർ ചെ​യ്ത​തി​നോ​ടൊ​പ്പം സു​ഷാ​ന്ത് ആ​രാ​ധ​ക​ന് ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

സു​ഹൃ​ത്തേ, വാ​ക്കു പ​റ​ഞ്ഞ​തു​പോ​ലെ നി​ങ്ങ​ൾ​ക്ക് വേ​ണ്ട​തെ​ന്താ​ണോ അ​ത് ചെ​യ്തു. നി​ങ്ങ​ളാ​ണ് എ​ന്നെ​ക്കൊ​ണ്ട് ഇ​ത് ചെ​യ്യി​പ്പി​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ നി​ങ്ങ​ളെ​ക്കു​റി​ച്ചോ​ർ​ത്ത് ത​ന്നെ അ​ഭി​മാ​നി​ക്കൂ.. എ​പ്പോ​ഴാ​യി​രു​ന്നോ ആ​വ​ശ്യം വേ​ണ്ടി​വ​ന്ന​ത് അ​പ്പോ​ൾ ത​ന്നെ​യാ​ണ് അ​ത് നി​ങ്ങ​ൾ ന​ൽ​കി​യ​ത്. ഒ​രു​പാ​ട് സ്നേ​ഹം.. എ​ന്‍റെ കേ​ര​ളം- എ​ന്നാ​യി​രു​ന്നു സു​ശാ​ന്ത് പി​ന്നീ​ട് കു​റി​ച്ച​ത്.