കോ​ട്ട​യ​ത്ത് മൂ​ന്നു പേ​ര്‍​ക്ക് കോ​വി​ഡ്

06:24 PM Jun 14, 2020 | Deepika.com
കോ​ട്ട​യം: ജി​ല്ല​യി​ല്‍ പു​തി​യ​താ​യി മൂ​ന്നു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ സ്വ​ദേ​ശി(58), മു​ണ്ട​ക്ക​യം സ്വ​ദേ​ശി(23), ടി​വി​പു​രം സ്വ​ദേ​ശി(33) എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. ചീ​ര​ഞ്ചി​റ സ്വ​ദേ​ശി വി​ദേ​ശ​ത്തു​നി​ന്നെ​ത്തി എ​റ​ണാ​കു​ള​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. മു​ണ്ട​ക്ക​യം സ്വ​ദേ​ശി ജൂ​ണ്‍ നാ​ലി​ന് ചെ​ന്നെ​യി​ല്‍​നി​ന്നാ​ണെ​ത്തി​യ​ത്. ടി​വി​പു​രം സ്വ​ദേ​ശി മെ​യ് 29ന് ​മും​ബൈ​യി​ല്‍​നി​ന്നെ​ത്തി​യ​താ​ണ്.

മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യും ടി​വി​പു​രം സ്വ​ദേ​ശി​യും ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. മെ​യ് 30ന് ​അ​ബു​ദാ​ബി​യി​ല്‍​നി​ന്നെ​ത്തി​യ ചീ​ര​ഞ്ചി​റ സ്വ​ദേ​ശി ഏ​ഴു ദി​വ​സം എ​റ​ണാ​കു​ള​ത്ത് സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​നി​ല്‍ താ​മ​സി​ച്ച ശേ​ഷം എ​റ​ണാ​കു​ള​ത്തു​ത​ന്നെ ഒ​രു വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്ക് ക​ഴി​യു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ല്‍ സ​ഹ​യാ​ത്രി​ക​രാ​യി​രു​ന്ന​വ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്. ഇ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​ര്‍ ഉ​ള്‍​പ്പെ​ടെ കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 46 പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ന്ന് ര​ണ്ടു പേ​ര്‍​ക്ക്  രോ​ഗം ഭേ​ദ​മാ​യി. മെ​യ് 18ന് ​അ​ബു​ദാ​ബി​യി​ല്‍​നി​ന്നെ​ത്തി​യ കോ​ട്ട​യം തെ​ക്കേ​ത്തു​ക​വ​ല സ്വ​ദേ​ശി​നി(54), മെ​യ് 26ന് ​കു​വൈ​റ്റി​ല്‍​നി​ന്നെ​ത്തി​യ അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി(40) എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 46 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് 190 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.