അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം; 23 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു

06:19 PM Jun 14, 2020 | Deepika.com
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. മു​ള്ളി​യി​ലെ കു​ട്ട​പ്പ​ൻ കോ​ള​നി​യി​ലെ 23 ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

കു​ട്ട​പ്പ​ൻ കോ​ള​നി​യി​ൽ ര​ജി​ത​യു​ടെ​യും ര​ഞ്ജി​ത്തി​ന്‍റെ​യും കു​ട്ടി​യാ​ണു മ​രി​ച്ച​ത്. ജ​ന​ന സ​മ​യ​ത്ത് കു​ട്ടി​ക്ക് തു​ക്ക​ക്കു​റ​വു​ണ്ടാ​യി​രു​ന്നു. 1.60 കി​ലോ​ഗ്രാ​മാ​യി​രു​ന്നു കു​ട്ടി​യു​ടെ ഭാ​രം.

തു​ക്ക​ക്കു​റ​വും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് പെ​രു​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു കു​ട്ടി​യെ റ​ഫ​ർ ചെ​യ്തെ​ങ്കി​ലും കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വ​ർ​ഷം അ​ട്ട​പ്പാ​ടി​യി​ൽ മ​രി​ക്കു​ന്ന ആ​റാ​മ​ത്തെ ന​വ​ജാ​ത​ശി​ശു​വാ​ണി​ത്. ക​ഴി​ഞ്ഞ മാ​സം അ​ട്ട​പ്പാ​ടി​യി​ലെ വെ​ള്ള​കു​ളം ഉൗ​രി​ൽ ജ​നി​ച്ച് ഏ​ഴ് ദി​വ​സം മാ​ത്ര​മാ​യ കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.