കോൽക്കത്ത: ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ പലതും മാറിപ്പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് ഭഗവത്ഗീത.
കോൽക്കത്ത സ്വദേശിയായ സുതീർഥ ദാസിനാണ് ഇത്തരം അനുഭവമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ദാസ് ബുക്കിന് ഓർഡർ നൽകിയത്. എന്നാല്‍ പിന്നീട് ശനിയാഴ്ച കന്പനിയിൽനിന്ന് ഒരാൾ വിളിക്കുകയും തെറ്റായ പുസ്തകമാണ് അയച്ചതെന്നും പാക്കേജ് നിരസിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ റദ്ദാക്കാൻ സാധിച്ചില്ല.
പിന്നീട് പാഴ്സൽ എത്തി തുറന്നുനോക്കിയ ശേഷമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് പകരം ഭഗവത്ഗീതയുടെ സംക്ഷിപ്ത രൂപമാണ് ലഭിച്ചതെന്ന് മനസിലായത്. പിന്നീട് ഇക്കാര്യം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
ആമസോണിൽ ഓർഡർ ചെയ്തത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ; കിട്ടിയത് ഭഗവത്ഗീത..
03:43 PM Jun 14, 2020 | Deepika.com