പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന; "പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം തീ​രു​മാ​നം'

01:22 PM Jun 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ അ​ന്തി​മ തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ക്കു ശേ​ഷ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. നി​ല​വി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ൽ രോ​ഗി​യു​ണ്ടെ​ങ്കി​ൽ ഒ​ന്നി​ച്ചു​ള്ള യാ​ത്ര​യി​ൽ മ​റ്റു​ള്ള​വ​ർ​ക്കും രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. സു​ര​ക്ഷ മു​ൻ നി​ർ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട​ത്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ഈ ​ന​ട​പ​ടി അ​നി​വാ​ര്യ​മാ​ണ്. കേ​ന്ദ്ര നി​ർ​ദേ​ശം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​കും അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.