ദ​ക്ഷി​ണ​കൊ​റി​യ​ക്കെ​തി​രെ സൈ​നി​ക​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ സ​ഹോ​ദ​രി

01:05 PM Jun 14, 2020 | Deepika.com
പ്യോം​ഗ്‌​യാം​ഗ്: ദ​ക്ഷി​ണ കൊ​റി​യ​യ്‌​ക്കെ​തി​രെ ആ​ക്ര​മ​ണ​ഭീ​ഷ​ണി​യു​മാ​യി ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ സ​ഹോ​ദ​രി കിം ​യോ ജോം​ഗ്. ദ​ക്ഷി​ണ​കൊ​റി​യ​ൻ അ​ധി​കൃ​ത​രു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​യി. ഞ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ അ​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തി​ർ​ത്തി​യി​ൽ ഉ​ത്ത​ര​കൊ​റി​യ​ൻ വി​രു​ദ്ധ​ലേ​ഖ​ന​ങ്ങ​ൾ ദ​ക്ഷി​ണ​കൊ​റി​യ വി​ത​ര​ണം ചെ​യ്ത് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നുവെന്ന് കിം ​യോ ജോം​ഗ് പറഞ്ഞു.

പ​ര​മോ​ന്ന​ത നേ​താ​വും പാ​ർ​ട്ടി​യും രാ​ജ്യ​വും എ​നി​ക്ക് ത​ന്നി​ട്ടു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ല്‍ ശ​ത്രു​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സൈ​ന്യ​ത്തെ അ​ധി​കാ​ര​പ്പെ​ടു​ത്തും. ശ​ത്രു​വി​നെ​തി​രെ അ​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം സൈ​ന്യ​ത്തി​ന്‍റെ ജ​ന​റ​ല്‍ സ്റ്റാ​ഫി​നെ ഏ​ല്‍​പ്പി​ക്കു​മെ​ന്നും കിം ​യോ ജോം​ഗ് വ്യക്തമാക്കി.

കിം​ഗ് ജോം​ഗ് ഉ​ൻ ക​ഴി​ഞ്ഞാ​ൽ പാ​ർ​ട്ടി​യി​ലെ​യും സ​ർ​ക്കാ​രി​ലെ​യും അ​ധി​കാ​ര​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​ന​ക്കാ​രി​യാ​ണ് കിം ​യോ ജോം​ഗ്.