എടത്വ: ടാറിംഗ് ജോലികൾ നടന്നുകൊണ്ടിരിക്കെ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞ് ആറ്റിലേക്കു പതിച്ചു. ആലപ്പുഴ എടത്വയിലാണ് സംഭവം.
കോയിൽമുക്ക് കന്പനിപ്പീടിക-മങ്കോട്ടച്ചിറ ഫിഷ് ഫാമിലേക്കുള്ള റോഡാണ് പോച്ച ആറ്റിലേക്കു പതിച്ചത്. ഉളിയന്നൂർ കറുക പാടശേഖരത്തിന്റെ ബണ്ട് റോഡാണിത്. ചിറ സ്ഥിതിചെയ്യുന്ന ഭാഗത്തായി 10 മീറ്ററോളം ദൂരമാണ് ഇടിഞ്ഞ് വെള്ളത്തിൽ പോയത്.
റോഡിന്റെ ബലക്ഷയം നാട്ടുകാർ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അധികൃതർ കാര്യമാക്കിയില്ല. അശാസ്ത്രീയ നിർമാണമാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡോ അതോ തോടോ..! ടാറിംഗ് നടന്നുകൊണ്ടിരിക്കെ റോഡ് ഇടിഞ്ഞ് ആറ്റിലേക്കു പതിച്ചു
12:59 PM Jun 14, 2020 | Deepika.com