തിരുവനന്തപുരം: മദ്യപാനത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. മലപ്പുറം ഐആര്‍ ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥന് കൊല്ലം കടക്കല്‍ ചെളിക്കുഴി സ്വദേശി അഖില്‍ ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് മദ്യപിച്ച അഖിലിനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
അഖിലിനൊപ്പം മദ്യപിച്ച മൂന്നു സുഹൃത്തുക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ആരോഗ്യനിലതൃപ്തികരമാണ്. ഇവര്‍ കുടിച്ച മദ്യത്തിന്റെ ബാക്കി പരിശോധനയ്ക്കായി എക്സൈസ് കണ്ടെടുത്തു.
മദ്യപാനത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു
11:31 AM Jun 14, 2020 | Deepika.com