ചൈ​ന​യി​ൽ 57 പേ​ർ​ക്ക് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

10:29 AM Jun 14, 2020 | Deepika.com
ബെ​യ്ജിം​ഗ്: ചൈ​ന വീ​ണ്ടും കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ൽ. രാ​ജ്യ​ത്ത് പു​തി​യ​താ​യി 57 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൂ​ടി​യ പ്ര​തി​നി​ധ വ​ർ​ധ​ന​യാ​ണി​ത്.

ബെ​യ്ജിം​ഗി​ൽ മാ​ത്രം 36 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഫെം​ഗ്താ​യി ജി​ല്ല​യി​ലു​ള്ള മാ​ർ​ക്ക​റ്റും ചു​റ്റു​മു​ള്ള 11 റെ​സി​ഡെ​ൻ​ഷ്യ​ൽ ക​മ്യൂ​ണി​റ്റി​ക​ളും അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. മ​റ്റ് അ​ഞ്ച് വ​ലി​യ മാ​ർ​ക്ക​റ്റു​ക​ളും പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ പൂ​ട്ടി.

കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗം പി​ടി​പെ​ട്ടോ എ​ന്നു ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ബെ​യ്ജിം​ഗി​ൽ ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത് വ്യാ​ഴാ​ഴ്ച​യാ​ണ്.

ലോ​ക​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് രോ​ഗം ക​ണ്ടെ​ത്തു​ന്ന​ത് ഡി​സം​ബ​റി​ൽ ചൈ​ന​യി​ലെ വു​ഹാ​ൻ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു. ക​ർ​ക്ക​ശ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ചൈ​ന രാ​ജ്യ​ത്തി​നു​ള്ളി​ൽ രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഇ​തി​നി​ടെ​യാ​ണ് പു​തി​യ കേ​സു​ക​ൾ.