രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​ദി​ന ക​ണ​ക്ക് വീ​ണ്ടും 11,000ത്തി​നു മു​ക​ളി​ല്‍; മ​ര​ണസം​ഖ്യ 9,000 ക​ട​ന്നു

10:13 AM Jun 14, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച​ത് 11,929 പേ​ര്‍​ക്ക്. ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന വ​ര്‍​ധ​ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,20,922 ആ​യി ഉ​യ​ര്‍​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 311 പേ​ര്‍ മ​രി​ച്ചു ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 9,195 ആ​യി. ഒ​രു ദി​വ​സ​ത്തി​നി​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 11,000ത്തി​നു മു​ക​ളി​ല്‍ എ​ത്തു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ്.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,04,568 ആ​യി. 3,427 പേ​ര്‍​ക്കാ​ണ് ഏ​റ്റ​വും പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് 113 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ ഇ​വി​ടെ മ​ര​ണ​സം​ഖ്യ 3,830 ആ​യി ഉ​യ​ര്‍​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ 1,989 പേ​ര്‍​ക്കു കൂ​ടി രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 42,687 ആ​യി. ചെ​ന്നൈ​യി​ല്‍ മാ​ത്രം 30,444 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ മ​ര​ണ​സം​ഖ്യ 397 ആ​യി. ഇ​തി​ല്‍ ചെ​ന്നൈ​യി​ല്‍ മാ​ത്ര​മാ​ണ് 316 പേ​ര്‍ മ​രി​ച്ച​ത്.