ആ​ളി​ക്ക​ത്തി അ​റ്റ്ലാ​ന്‍റ: പോ​ലീ​സ് മേ​ധാ​വി രാ​ജി​വ​ച്ചു

07:32 AM Jun 14, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ വീ​ണ്ടും മ​റ്റൊ​രു ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തോ​ടെ അ​മേ​രി​ക്ക​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി. അ​റ്റ്ലാ​ന്‍റ​യി​ൽ സം​ഭ​വ​ത്തേ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കാ​റി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന റെ​യ്ഷാ​ദ് ബ്രൂ​ക്കി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന​തോ​ട​യാ​ണ്് അ​റ്റ്ലാ​ന്‍റ​യി​ലെ ജ​ന​ങ്ങ​ൾ നി​ര​ത്തു​ക​ൾ കൈ​യ​ട​ക്കി​യ​ത്. പ​ല​പ്പോ​ഴും ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​റ്റ്ലാ​ന്‍റ പോ​ലീ​സ് മേ​ധാ​വി എ​റി​ക ഷീ​ൽ​ഡ്സ് രാ​ജി വ​യ്ക്കു​ക​യും ചെ​യ്തു.

അ​തി​നി​ടെ, റെ​യ്ഷാ​ദ് ബ്രൂ​ക്കി​നെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ എ​ത്ര​യും വേ​ഗം പി​രി​ച്ചു​വി​ടാ​ൻ അ​റ്റ്ലാ​ന്‍റ മേ​യ​ർ കെ​യ്ഷ ലാ​ൻ​സ് ബോ​ട്ടം ഉ​ത്ത​ര​വി​ട്ടു.