പാരീസ്: ഫാൻസിലെ വംശീയ വിരുദ്ധ റാലികൾ സംഘർഷഭരിതം. വംശീയതക്കെതിരെയും പോലീസ് അതിക്രമങ്ങൾക്കെതിരെയും നടത്തിയ പ്രതിഷേധ റാലികളാണ് അക്രമാസക്തമായത്. രാജ്യതലസ്ഥാനമായ പാരിസിൽ നടന്ന റാലികൾക്കു നേരെ പോലീസ് ടിയർഗ്യാസ് ഉൾപ്പെടെ പ്രയോഗിച്ചു. ഇതോടെ പ്രതിഷേധക്കാർ പോലീസിനു നേരെ കല്ലെറിയുകയായിരുന്നു.
ആഫ്രിക്കൻ അമേരിക്കൻ വംശജനായിരുന്ന ജോർജ് ഫ്ളോയിഡിന്റെ മരണത്തിനു പിന്നാലെ ലോകത്തെ വിവിധ രാജ്യങ്ങളിൽ വംശീയതയ്ക്കെതിരെ പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ബ്ലാക്ക് ലൈവ് മാറ്റർ എന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.
ഫ്രാൻസിലെ വംശീയ വിരുദ്ധ റാലികളിൽ പരക്കെ അക്രമം
04:06 AM Jun 14, 2020 | Deepika.com