ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 11,458 കോവിഡ് കേ​സു​ക​ള്‍

10:01 AM Jun 13, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 11,000ത്തി​ല്‍ അ​ധി​കം ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 11,458 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യും കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,08,993 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 386 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ സം​ഖ്യ 8,884 ആ​യി ഉ​യ​ര്‍​ന്നു.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. 3,493 പേ​ര്‍​ക്കാ​ണ് ഏ​റ്റ​വും പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,01,141 ആ​യി. ഇ​വി​ടെ മ​ര​ണ സം​ഖ്യ 3,493 ആ​യി.

ത​മി​ഴ്‌​നാ​ട്ടി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 40,698 ആ​യി. 1,982 പേ​ര്‍​ക്കാ​ണ് ഏ​റ്റ​വും പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്. ചെ​ന്നൈ​യി​ല്‍ മാ​ത്രം 1,477 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 367 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി.