അ​ന​ന്ത്നാ​ഗി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ടു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

07:42 AM Jun 13, 2020 | Deepika.com
കാ​ഷ്മീ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. അ​ന​ന്ത്നാ​ഗി​ലെ ല​ല്ല​നി​ൽ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഭീ​ക​ര​രെ വ​ധി​ച്ച​തെ​ന്നു സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ ഇ​തു​വ​രെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല.

ആ​റ് ദി​വ​സ​ത്തി​നി​ടെ തെ​ക്ക​ൻ കാ​ഷ്മീ​രി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ ഏ​റ്റു​മു​ട്ട​ലാ​ണി​ത്. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സം​യു​ക്ത സേ​ന ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​ന്യ​ത്തി​ന് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടി​ല്ലെ​ന്നും ഏ​റ്റു​മു​ട്ട​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സൈ​ന്യം അ​റി​യി​ച്ചു.