ബൈ​ഡന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ആ​ര്? ആ​കാം​ഷ​യോ​ടെ അ​മേ​രി​ക്ക

08:40 AM Jun 13, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന്‍റെ എ​തി​രാ​ളി ജോ ​ബൈ​ഡ​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ആ​രാ​കും വ​രി​ക​യെ​ന്ന് ആ​കാം​ഷ​യി​ലാ​ണ് അ​മേ​രി​ക്ക. വൈ​സ്പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന വ​നി​ത​ക​ളു​ടെ ര​ണ്ടാം ഘ​ട്ട പ​രി​ശോ​ധ​ന ഇ​തി​നോ​ട​കം തു​ട​ങ്ങി.

ലി​സ്റ്റി​ൽ പ്ര​ധാ​ന​മാ​യും ഒ​ന്നി​ല​ധി​കം ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വ​നി​ത​ക​ളെ​യാ​ണ് ബൈ​ഡ​ന്‍റെ തി​ര​യ​ൽ ക​മ്മി​റ്റി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടാം ഘ​ട്ട ചു​രു​ക്ക​പ്പെ​ട്ടി​ക​യി​ൽ പ്രാ​ഥ​മി​ക​ അ​ഭി​മു​ഖ​ങ്ങ​ൾ​ക്കു​ശേ​ഷം പ്ര​ബ​ല​രാ​യ ആ​റു​ വ​നി​ത​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നാ​ണ് സൂ​ച​ന.

സെ​ന​റ്റ​ർ​മാ​രാ​യ എ​ലി​സ​ബ​ത്ത് വാ​റ​ൻ, ക​മ​ല​ഹാ​രി​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യു​ടെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യി പ്ര​വ​ർ​ത്തി​ച്ച സൂ​സ​ൻ റൈ​സ് എ​ന്നി​വ​ർ ത​മ്മി​ലാ​ണ് പ്ര​ധാ​ന​മ​ത്സ​രം.