ഡ​ൽ​ഹി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 2,137 കോ​വി​ഡ് കേ​സു​ക​ൾ

04:54 AM Jun 13, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,137 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​ട​ക്കു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 36,824 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 71 രോ​ഗി​ക​ൾ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 1,214 ആ​യി. 13,398 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യ​ത്. 22,212 പേ​ർ ഇ​പ്പോ​ഴും സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ലാ​ണ്.