ന്യൂഡല്‍ഹി: കേരള ഹൗസിലെ ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചു. ഉത്തരേന്ത്യക്കാരനായ കരാർ തൊഴിലാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എട്ട് ദിവസം മുന്‍പാണ് ഇയാള്‍ അവസാനമായി ജോലിക്കെത്തിയത്. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്കി.
കേരള ഹൗസ് ജീവനക്കാരന് കോവിഡ്
11:35 PM Jun 12, 2020 | Deepika.com