ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധി നേരിടുന്നതിനു കേന്ദ്രസര്‍ക്കാരിന് പ്രാപ്തിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
തെറ്റായ മത്സരത്തിന്റെ വിജയപാതയിലാണ് ഇന്ത്യ. അഹങ്കാരത്തിന്റെയും കഴിവില്ലായ്മയുടെയും മാരകസംയോജനത്തിന്റെ ഫലമായുണ്ടായ ഭീകര ദുരന്തമാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ മൂന്നു ലക്ഷം കവിഞ്ഞു. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 3.01,579 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1.43 ലക്ഷം പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 1.49 ലക്ഷം പേർ രോഗമുക്തി നേടി.
കോവിഡ്: ഇന്ത്യ തെറ്റായ മത്സരത്തിന്റെ വിജയപാതയിലെന്ന് രാഹുൽ ഗാന്ധി
10:51 AM Jun 13, 2020 | Deepika.com