കാ​ബൂ​ളി​ൽ മോ​സ്കി​ൽ സ്ഫോ​ട​നം; നാ​ല് മ​ര​ണം

10:23 PM Jun 12, 2020 | Deepika.com
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കി​ടെ മോ​സ്കി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ബൂ​ളി​ലെ ഷേ​ർ ഷാ ​സൂ​രി മോ​സ്കി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ ആ​ഴ്ച​യും കാ​ബു​ളി​ല്‍ മോ​സ്കി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഐ​എ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നു.