ശ്രീകണ്ഠപുരം: കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളെ കാണാതായി. പയ്യാവൂർ പാറക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കളെയാണ് കാണാതായത്. സനൂപ് വഞ്ചിയം, അരുൺ പൈസക്കരി, മനീഷ് ബ്ലാത്തൂർ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തെരച്ചിൽ നടത്തിവരികയാണ്.
കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി
08:07 PM Jun 12, 2020 | Deepika.com