ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന രാത്രി യാത്ര നിയന്ത്രണത്തിൽ ഇളവ് വരുത്തി കേന്ദ്രം. ട്രക്കുകൾക്കും അവശ്യസാധനങ്ങളുടെ നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. ബസുകളിലെ യാത്രയ്ക്കും വിലക്കില്ല. ബസ്, ട്രെയിൻ സ്റ്റേഷനുകളിൽ ഇറങ്ങി വീട്ടിലേക്ക് പോകുന്നവരെയും തടയരുതെന്നാണ് നിര്‍ദ്ദേശം.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്കി. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
രാത്രി കർഫ്യുവിൽ ഇളവ് നല്കി കേന്ദ്രം
07:57 PM Jun 12, 2020 | Deepika.com