തൃശൂർ: ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 14 പേരിൽ ആറ് പേരും ആരോഗ്യപ്രവർത്തകർ. ഏഴ് പേർക്ക് സന്പർക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചാലക്കുടി, കരുവന്നൂർ, മാടായിക്കോണം, ചാവക്കാട്, അരിമ്പൂർ, ഗുരുവായൂർ സ്വദേശികളായ ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ചെന്നൈയിൽനിന്നും എത്തിയ എസ്എൻ പുരം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ട് പേർക്കും ഹൈദരാബാദിൽനിന്നും എത്തിയ മൈലിപ്പാടം സ്വദേശിക്കും ഡൽഹിയിൽനിന്നും എത്തിയ കൊടുങ്ങല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ട് പേർക്കും ചാവക്കാട് സ്വദേശിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
വിദേശത്തുനിന്നും എത്തിയ രണ്ട് പേർക്കും ഇന്ന് ജില്ലയിൽ കോവിഡ് പോസിറ്റീവായി. ഖത്തറിൽ നിന്നും വന്ന കണ്ടാണശേരി സ്വദേശിക്കും ദുബായിൽ നിന്നും വന്ന ഒരാൾക്കുമാണ് ഇന്ന് കോവിഡ് പരിശോധന ഫലം പോസിറ്റീവായത്.
നിലവിൽ 157 പേരാണ് ജില്ലയിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത്. ഇതോടെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി.
തൃശൂരിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ആറ് പേർ ആരോഗ്യപ്രവർത്തകർ
07:34 PM Jun 12, 2020 | Deepika.com