ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങ​ൾ നി​ർ​ത്തി; ശ​നി​യാ​ഴ്ച ദ​ർ​ശ​ന​മി​ല്ല

07:27 PM Jun 12, 2020 | Deepika.com
തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളും ദ​ർ​ശ​ന​വും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ശ​നി​യാ​ഴ്ച ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ശ​നി​യാ​ഴ്ച​യി​ലേ​ക്ക് ബു​ക്ക് ചെ​യ്ത ര​ണ്ടു വി​വാ​ഹ​ങ്ങ​ൾ മാ​ത്രം ന​ട​ത്തും.

ഈ ​മാ​സം 15-ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന മേ​ൽ​ശാ​ന്തി നി​യ​മ​ന അ​ഭി​മു​ഖ​വും റ​ദ്ദാ​ക്കി​യ​താ​യി ഗു​രു​വാ​യൂ​ർ ദേ​വ​സ്വം അ​റി​യി​ച്ചു. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള​ള ചാ​വ​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി, വ​ട​ക്കേ​കാ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ട​യെ​ന്‍റ്മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ര​ണ്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തു​റ​ന്ന ക്ഷേ​ത്രം താ​ത്കാ​ലി​ക​മാ​യി വീ​ണ്ടും അ​ട​ച്ച​ത്.

ജൂ​ണ്‍ 22 മു​ത​ൽ 27 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഉ​പ​ദേ​വ ക​ല​ശം ന​ട​ത്താ​നും ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.