ഇ​എ​സ്ഐ​യി​ൽ 150 കോ​ടി​യു​ടെ അ​ഴി​മ​തി; ടി​ഡി​പി എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ൽ

07:39 PM Jun 12, 2020 | Deepika.com
അ​മ​രാ​വ​തി: ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ പ​ർ​ച്ചേ​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മ​ന്ത്രി​യ​ട​ക്കം ആ​റു പേ​ർ അ​റ​സ്റ്റി​ൽ. ടി​ഡി​പി എം​എ​ൽ​എ​യും ആ​ന്ധ്ര പ്ര​ദേ​ശ് മു​ൻ മ​ന്ത്രി​യു​മാ​യ കെ. ​അ​ച്ച​നാ​യി​ഡു​വാ​ണ് അ​റ​സ്റ്റി​ലാ​യ നേ​താ​വ്. വെ​ള്ളി​യാ​ഴ്ച അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗ​മാ​ണ് നാ​യി​ഡു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴിഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ പ​ർ​ച്ചേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 150 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യാ​ണ് ആ​രോ​പ​ണം. ശ്രീ​കാ​കു​ള​ത്തെ വീ​ട്ടി​ൽ​നി​ന്നാ​ണ് നാ​യി​ഡു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ ടി​ഡി​പി സ​ർ​ക്കാ​രി​ൽ തൊ​ഴി​ൽ മ​ന്ത്രി​യാ​യി​രു​ന്നു നാ​യി​ഡു. 2014 മു​ത 2019 വ​രെ ന​ട​ത്തി​യ ഇ​എ​സ്ഐ പ​ർ​ച്ചേ​സു​ക​ളി​ൽ വ​ലി​യ തോ​തി​ൽ വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ര​വി കു​മാ​ർ അ​റി​യി​ച്ചു.