പാലക്കാട്: ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരിൽ മൂന്ന് പേരും വിദേശത്തുനിന്നും എത്തിയവർ. ദുബായിൽനിന്നും എത്തിയ രണ്ട് പേർക്കും കുവൈറ്റിൽനിന്നും എത്തിയ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽനിന്നും മഹാരാഷ്ട്രയിൽനിന്നും എത്തിയ ഒരോരുത്തർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
കുവൈറ്റിൽനിന്നെത്തിയ തൃത്താല സ്വദേശിക്കും ദുബായിൽനിന്നും എത്തിയ പട്ടാമ്പി കൊണ്ടൂർകര സ്വദേശിക്കും ആനക്കര സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽനിന്നെത്തിയ പൊൽപ്പുള്ളി പനയൂർ സ്വദേശിക്കും മഹാരാഷ്ട്രയിലെ മുംബൈയിൽനിന്നും എത്തിയ കോങ്ങാട് സ്വദേശിക്കുമാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 177 ആയി. വിവിധ ആശുപത്രികളിലായി 41 പേര് നിരീക്ഷണത്തിലുമുണ്ട്. ഇന്ന്19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 12,935 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 11,406 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇതില്‍ 263 പേർക്ക് പോസിറ്റീവാകുകയും 84 പേര് രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു. ഇന്ന് 636 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 436 സാമ്പിളുകളും അയച്ചു. ഇനി 1,529 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 47,079 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 508 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. നിലവില്‍ 8,869 പേരാണ് ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നത്.
സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2,204 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.
പാലക്കാട്ട് കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ വിദേശത്തുനിന്നും എത്തിയവർ
07:06 PM Jun 12, 2020 | Deepika.com