ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് സ്ക്വയറിലെ മഹാത്മ ഗാന്ധിയുടെയും വിൻസ്റ്റണ്‍ ചർച്ചിലിന്റെയും പ്രതിമകൾ മറച്ചു. കറുത്തവർഗക്കാരുടെ പ്രതിഷേധത്തിൽ പ്രതിമകൾ തകർക്കപ്പെടുന്ന സാഹചര്യമുണ്ടായതിനെ തുടർന്നാണു നടപടി.
ഞായറാഴ്ച ലണ്ടനിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ചർച്ചിലിന്റെയും ഗാന്ധിയുടെയും പ്രതിമകൾക്കു നേർക്ക് ആക്രമണമുണ്ടായിരുന്നു. ബ്രിസ്റ്റോളിൽ പതിനേഴാം നൂറ്റാണ്ടിലെ അടിമക്കച്ചവടക്കാരൻ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ തകർത്ത് അവോണ്‍ നദിയിൽ തള്ളുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് വൈറ്റ് ഹാളിനു സമീപത്തെ ചർച്ചിൽ, ഗാന്ധി, നെൽസണ്‍ മണ്ടേല പ്രതിമകൾ മൂടാൻ അധികൃതർ തീരുമാനിച്ചത്.
പ്രതിഷേധം; ബ്രിട്ടനിൽ ഗാന്ധിയുടെയും ചർച്ചിലിന്റെയും പ്രതിമകൾ മറച്ചു
06:56 PM Jun 12, 2020 | Deepika.com