അ​തി​ർ​ത്തി​യി​ൽ പാ​ക് പ്ര​കോ​പ​നം; വെ​ടി​വ​യ്പി​ൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു

06:25 PM Jun 12, 2020 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക് വെ​ടി​വ​യ്പി​ൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. ഉ​റി സെ​ക്ട​റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം ലം​ഘി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് മോ​ർ​ട്ടാ​റു​ക​ളും മ​റ്റ് ആ​യു​ധ​ങ്ങ​ളും പ്ര​യോ​ഗി​ച്ച​ത്. ഇ​ന്ത്യ​ൻ സൈ​ന്യ​വും അ​തേ രീ​തി​യി​ൽ തി​രി​ച്ച​ടി​ച്ചു. നേ​ര​ത്തെ, ബാ​രാ​മു​ള്ള​യി​ലെ രാം​പു​ർ സെ​ക്ട​റി​ലും പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വെ​ടി​വ​യ്പു​ണ്ടാ​യി​രു​ന്നു.

മ​രി​ച്ച സ്ത്രീ​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ക​ഴി​ഞ്ഞ കു​റേ ആ​ഴ്ച​ക​ളാ​യി പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​തി​ർ​ത്തി​യി​ൽ വ​ലി​യ​തോ​തി​ൽ വെ​ടി​വ​യ്പു​ണ്ടാ​കു​ന്നു​ണ്ട്.