കോ​വി​ഡ് പ​ട​ർ​ത്തി​യ​തു മു​സ്ലിം​ക​ളെ​ന്ന് പ്ര​ചാ​ര​ണം; ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രേ കേ​സ്

05:16 PM Jun 12, 2020 | Deepika.com
തൃ​ശൂ​ർ: വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഘ​പ​രി​വാ​ർ സൈ​ദ്ധാ​ന്തി​ക​ൻ എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രേ കേ​സ്. രാ​ജ്യ​ത്ത് കോ​വി​ഡ് പ​ട​ർ​ത്തി​യ​ത് മു​സ്ലിം​ക​ളാ​ണെ​ന്ന പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണു കേ​സ്.

ഐ​പി​സി 153, കേ​ര​ള പോ​ലീ​സ് ആ​ക്ട് 120 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു കു​ന്നം​കു​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​കെ. ഉ​സ്മാ​നാ​ണു പ​രാ​തി​ക്കാ​ര​ൻ.

രാ​ജ്യ​ത്ത് കോ​വി​ഡ് പ​ട​ർ​ത്തി​യ​തു മു​സ്ലിം​ക​ളാ​ണെ​ന്നു പ​റ​യു​ന്ന വീ​ഡി​യോ ഗോ​പാ​ല​കൃ​ഷ്ണ​ൻ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ചെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ​യും പ​രാ​തി​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.