കോട്ടയം: ചങ്ങനാശേരി നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാജന് ഫ്രാന്‍സിസ് വിജയിച്ചു. 16 വോട്ടുകള്‍ക്കാണ് സാജന് ഫ്രാന്‍സിസ് ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 15 വോട്ടുകള്‍ ലഭിച്ചു.
രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തു. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷക്കാരനാണ് സാജന് ഫ്രാന്‍സിസ്. ജോസ് വിഭാഗവും സാജന് ഫ്രാന്‍സിസിന് വോട്ടു ചെയ്തു. ബിജെപി അംഗങ്ങൾ വോട്ട് ചെയ്തില്ല.
ചങ്ങനാശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ജയം; സാജന് ഫ്രാന്‍സിസ് നഗരസഭാധ്യക്ഷന്‍
03:39 PM Jun 12, 2020 | Deepika.com